Darul Ifta Kauzariyya

ഹലാലിന്റെ വിഷയത്തില്‍ മുസ്ലിമിന്റെ വാക്ക് സ്വീകാര്യമാണോ?

Qu-Id: Q0364
Madhab: Hanafi
Date: 01-01-1970
Question:
ഒരു പരിചയവും ഇല്ലാത്ത ഒരു മുസ്ലിം സഹോദരന്‍ ഭക്ഷണം ഹലാൽ ആണെന്ന് പറഞ്ഞാൽ അത് വിശ്വസിച്ചു കൊണ്ട് അദ്ദേഹത്തിൻറെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കൽ അനുവദനീയമണോ? 

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഒരു പരിചയവുമില്ലാത്ത മുസ്ലിം ഹലാലാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം അയാളുടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാവുന്നതല്ല. മറിച്ച് സാധ്യമാകുന്ന രീതിയിൽ ഹലാലാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയാൽ മാത്രമേ മാംസം കഴിക്കൽ അനുവദനീയമാകുകയുള്ളു. 

والله أعلم بالصواب
Written by: Al Ameen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi