Darul Ifta Kauzariyya
By Qasim in Miscellaneous 57 Fatwas

ചികിത്സ എന്ന നിലക്ക് ഹിജാമക്ക് പ്രതിഫലം വാങ്ങുന്നതിന്റെ വിധി

Qu-Id: Q0275
Madhab: General/Other
Date: 01-01-1970
Question:
ഞാൻ ഒരു ഹിജാമ ചികിത്സകനാണ്. ക്ലിനിക്കൽ ഉപകരണങ്ങളും മറ്റ് ചിലവുകളും ചേർത്ത് ഞാൻ ചികിത്സ ചെയ്യുമ്പോൾ അതിൽ നിശ്ചിത ഫീസ് വാങ്ങുന്നതിന്റെ വിധി എന്താണ്...??
ഹിജാമക്കാരന്റെ പ്രതിഫലം നിശിദ്ധമാണെന്ന് ചില ഹദീസുകൾ (ജാമിഉ തിർമുദി 1275, 1278, ബുഖാരി 2238, 5962, സുനൻ നസാഈ 4673, 4294, സുനൻ ഇബ്നു മാജ 2165, സഹീഹ് മുസ്ലിം 1568) വ്യക്തമായി സൂചിപ്പിക്കുന്നു.
എന്നാൽ മറ്റ് ചില ഹദീസുകളാകട്ടെ ഹിജാമക്കാരന് പ്രവാചകൻ (സ) പ്രതിഫലം നൽകിയതായും, അത് വാങ്ങുന്നതിൽ കുഴപ്പവുമില്ല എന്നും വ്യക്തമായി സൂചിപ്പിക്കുന്നു. ( ബുഖാരി 2279, 2280, 2281,2277, ഇബ്നു മാജ 2163, 2164, സുനൻ അബൂ ദാവൂദ് 3423, 3224)  ഈ രണ്ട് വിഭാഗം ഹദീസുകളുടെയും അടിസ്ഥാനത്തിൽ ഹിജാമ ചികിത്സകൻ നിശ്ചിത പ്രതിഫലം ഫീസായി വാങ്ങുന്നതിന്റെ വിധിയെന്താണ്..? അനുവദനീയമെങ്കിൽ ഫീസിന്റെ മാനദണ്ഠങ്ങൾ എന്തൊക്കെയാണ്..?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഹിജാമ ചികിൽസ നടത്തുന്ന വ്യക്തിക്ക് ഫീസായി നിശ്ചിത തുക വാങ്ങൽ  അനുവദനീയമാണ്.
ഇതാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. നബിﷺ ഹിജാമ ചെയ്ത ശേഷം أبو طيبة ക്ക് കൂലി നൽകി എന്ന ഹദീസിനെയാണ് അവർ അടിസ്ഥാനമാക്കുന്നതത്.
عن عبدالله بن عباس احْتَجَمَ النبيُّ ﷺ، وأَعْطى الحَجّامَ أَجْرَهُ، ولو عَلِمَ كَراهيةً لَمْ يُعْطِهِ.
( صحيح البخاري ٢٢٧٩  )
നബിﷺ ഹിജാമ ചെയ്യുകയും ഹിജാമ ചെയ്തയാൾക്ക് കൂലി നൽകുകയും ചെയ്തു. കൂലി നൽകൽ  അനുവദനീയമല്ലായിരുന്നുവെങ്കിൽ നബിﷺ നൽകുമായിരുന്നില്ല.

എന്നാൽ
 عن رافع بن خديج عَنْ رَسُولِ اللّٰهِ ﷺ ثَمَنُ الكَلْبِ خَبِيثٌ، ومَهْرُ البَغِيِّ خَبِيثٌ، وكَسْبُ الحَجّامِ خَبِيثٌ.
( صحيح المسلم ٣٩٨٨)

നായയുടെ വില മോശമാണ്, വേശ്യയുടെ സ്ത്രീധനം മോശമാണ്,  ഹിജാമയുടെ വരുമാനം മോശമാണ്. ”

ഈ രീതിയിൽ വന്നിട്ടുള്ള ഹദീസുകളിലെ خبيث
"മോശമാണ്" എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ആ ജോലി ഹറാമാണ് എന്ന അർത്ഥത്തിൽ അല്ല.മറിച്ച് നജസുമായി  ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് ആ പ്രവർത്തി അത്ര ഉജിതമല്ല എന്നാണ് ഉദ്ദേശം. മറ്റ് സമ്പാദ്യമാർഗം ഉണ്ടെങ്കിൽ അതിനെ കൈ കൊള്ളലാണ് നല്ലത്.
ഇനി ഒരാൾ ഹിജാമയെ തൊഴിലായി സ്വീകരിച്ചാൽ ശറഇന്റെ വീക്ഷണത്തിൽ അതിന് പകരം ഫീസ് വാങ്ങൽ ഹലാലാണ്. ആ സമ്പത്ത് ഹറാം ആവുകയില്ല.

ഫീസിനുള്ള മാനദണ്ഡമായി തന്റെ പ്രവർത്തനത്തെ നിശ്ചയിക്കാവുന്നതാണ്.

والله أعلم بالصواب
Written by: Qasim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi