Darul Ifta Kauzariyya

വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?

Qu-Id: IFTA-20260629-0002
Madhab: Hanafi
Date: 30-06-2026
Question:

അസ്സലാമു അലൈക്കും,


എന്റെ വീട്ടിലെ വൈദ്യുതി ബിൽ വളരെ കൂടുതലാണ് (ഏകദേശം ₹16,000 രണ്ട് മാസത്തിൽ ഒരിക്കൽ). ഇത് കുറയ്ക്കുന്നതിനായി 5 kW സോളാർ സിസ്റ്റം സ്ഥാപിക്കാൻ ആലോചിക്കുന്നു.

 

ആകെ ചെലവ്: ₹3.2 ലക്ഷം

സബ്സിഡി: ₹78,000

എനിക്ക് അടയ്ക്കേണ്ടത്: ₹2.44 ലക്ഷം

 

സോളാർ സ്ഥാപിച്ചാൽ മാസവൈദ്യുതി ചെലവ് ഗണ്യമായി കുറയും. എന്നാൽ ഇപ്പോൾ മതിയായ പണം ഇല്ല, പലിശയില്ലാത്ത വായ്പയും ലഭ്യമല്ല.

 

ഇത്തരം സാഹചര്യത്തിൽ, സാമ്പത്തിക ഭാരവും കുറയ്ക്കുന്നതിനായി പലിശയുള്ള വായ്പ എടുക്കുന്നത് അനുമതിയുള്ളതാണോ?


Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

 حامدا ومصليا ،  
 
ചോദ്യത്തിൽ നിന്ന് മനസ്സിലാകുന്നതനുസരിച്ച് ,  താങ്കൾ കടമെടുക്കാൻ ഉദ്ദേശിക്കുന്ന തുക യോടൊപ്പം പലിശ എന്ന പേരിൽ പറഞ്ഞിട്ടുള്ള തുക കൂട്ടുകയും സബ്സിഡിയായി നൽകുന്ന തുക കുറക്കുകയും ചെയ്യുമ്പോൾ 
താങ്കൾ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന തുകയെക്കാൾ കൂടുതൽ തുക അടക്കേണ്ടി വരുന്നില്ലാത്തതിനാൽ അത് അനുവദനീയമാണ്.

 ഇത് ലോൺ നൽകുന്നതും സബ്‌സിഡി നൽകുന്നതും ഒരേ വ്യക്തിയോ / സ്ഥാപനമോ ആകുമ്പോഴാണ്. 

 എന്നാൽ നിലവിലുള്ള സോളാർ ലോൺ സിസ്റ്റത്തിൽ , ലോൺ ലഭിക്കുന്നത് സാധാരണ ബാങ്കുകളിൽ  നിന്നും   സബ്‌സിഡി ലഭിക്കുന്നത് ഗവൺമെൻ്റിൻ്റെ ഭാഗത്ത്  നിന്നുമാണ് . അങ്ങനെ വരുമ്പോൾ  നിങ്ങൾ കടമെടുത്ത സ്ഥാപനത്തിന് ,  എടുത്ത തുകയേക്കാൾ  കൂടുതൽ തിരിച്ചടക്കേണ്ടി വരുന്നുണ്ട് . ഇത് വ്യക്തമായ പലിശയാണ് . അയതിനാൽ അത് അനുവദനീയമല്ല 
 

الدلائل :👇 🔖 واقسام الربا ثلاثة ربا الفضل وهو زيادة احد العوضين في متحد الجنس الخ /قليوبي حاشية شرح المنهاج للمحلي كل قرض جر منفعة فهو ربا - الحديث 💫 والّله أعلم بالصواب💫
قليوبي حاشية شرح المنهاج للمحلي
والله أعلم بالصواب
Written by: Mufti Abid Ibrahim Al Kauzari
Verified by: Al Usthad Ilyas Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: DARUL IFTA