Darul Ifta Kauzariyya

ഭാര്യയ്ക്ക് മറ ഇരിക്കൽ നിർബന്ധമാണോ

Qu-Id: Q0004
Madhab: Hanafi
Date: 02-04-2023
Question:
ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യയ്ക്ക് ഇദ്ദ ഇരിക്കൽ നിർബന്ധമാണോ? അതിന്റെ ആവശ്യം എന്താണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദ ഇരിക്കൽ നിർബന്ധമാണ്. അതിന്റെ കാരണം അള്ളാഹു തആല കൽപ്പിച്ചു എന്നത് തന്നെയാണ്. ഇനി അതിലെ യുക്തിയാണ് ചോദ്യത്തിന്റെ ഉദ്ദേശമെങ്കിൽ അവയിൽ ചിലത് പരാമർശിക്കുന്നു : 1) മരിച്ചു പോയ ആളുടെ സന്താനം ഭാര്യയുടെ ഉദരത്തിൽ ഉണ്ടെങ്കിൽ അതിന് കളങ്കം വരാതെ മറ്റൊരു വിവാഹം ഉടൻ കഴിക്കാതിരിക്കൽ. 2) തന്റെ സംരക്ഷണം ഇത്രകാലം നിർവഹിച്ചുപോന്ന ഭർത്താവിനോടുള്ള ആദരവും സ്നേഹവും നന്ദിയും അറിയിക്കുവാൻ.

حجة الله البالغة/ 2 / 142 آپ کے مسائل اور ان کا حل/ 6 / 689
Islamic Reference Kitab
والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi