Darul Ifta Kauzariyya

നിഖാബ്

Qu-Id: Q0160
Madhab: General/Other
Date: 01-01-1970
Question:
കല്യാണ സമയമായപ്പോൾ നിഖാബ് പറ്റില്ല എന്ന് പറഞ്ഞാണ് എന്ത് ചെയ്യണം? (ആ കുട്ടി ചെറുപ്പം മുതൽ നിഖാബ് ഇടുന്നു)

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സ്ത്രീകൾക്ക് ചില അത്യാവശ്യ സന്ദർഭങ്ങളിൽ  മുഖം വെളിവാക്കാനുള്ള അനുവാദം ഉണ്ടെങ്കിലും സാധാരണനിലയിൽ അന്യ പുരുഷന്മാരുടെ മുന്നിൽ മുഖം മറക്കൽ അനിവാര്യമാണ്.അത് പാടില്ല എന്ന് പറയുന്നവരോട് ആദ്യം അതിൻറെ ദീനീ വശങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കുക , അതിനുശേഷവും  വഴങ്ങുന്നില്ല എങ്കിൽ ഈ ബന്ധം വേണ്ടെന്നു വയ്ക്കുക , അല്ലാഹുവിൽ വിശ്വാസമർപ്പിക്കുക .

വരനെ  തെരഞ്ഞെടുക്കുമ്പോൾ അയാളുടെ സ്വഭാവത്തിനും ദീനിനിഷ്ഠക്കുമാണ്  പ്രാധാന്യം നൽകേണ്ടത്,  അല്ലാത്തപക്ഷം വൈവാഹിക ജീവിതം തന്നെ  പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പെട്ടുലയുമെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari