സ്ത്രീകൾ മുഖം മറക്കുന്നതിന്റെ വിധി എങ്ങനെയാണ് ?
Question:
സ്ത്രീകൾക്ക് ഔറത്തായി മുഖവും മുൻകയ്യും ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം മറക്കേണ്ടതാണ് എന്നാണൊ കർമ്മ ശാസ്ത്രത്തിന്റെ പ്രബല അഭിപ്രായം ? അങ്ങനെയാണെങ്കിൽ പിന്നെ സ്ത്രീകൾ മുഖം മറക്കുന്നതിന്റെ വിധി എങ്ങനെയാണ് ??
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
കർമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സ്ത്രീയുടെ മുഖവും മുൻകൈയും ഔറത്തല്ല. എന്നാൽ അന്യപുരുഷന്മാരുടെ മുന്നിൽ അവർ മുഖം മറക്കണം എന്ന വിഷയം അവിതർക്കിതമാണ്.
കാരണം ഹിജാബും ഔറത്തും രണ്ടും രണ്ടു വിഷയങ്ങളാണ്.
മുഖം ഔറത്താണൊ എന്ന് പരിഗണിച്ചല്ല ഹിജാബ് നിർബന്ധമാകുന്നത്.
മറിച്ച് സ്ത്രീകൾ മുഖം തുറന്നു നടന്നാൽ അത് ചില അന്യ പുരുഷന്മാരിൽ മോശമായ ചിന്ത ജനിപ്പിക്കാനും അത് ചിലപ്പോൾ കുറ്റങ്ങളിലേക്ക് കൊണ്ടെത്തിക്കാനും കാരണമാണെന്നടിസ്ഥാനത്തിലാണ് ഹിജാബ് നിർബന്ധമാക്കിയിട്ടുള്ളത്. ഹിജാബ് ധരിക്കണമെന്ന് ഖുർആനിൽ പരാമർശിച്ചിട്ടുള്ള കാര്യമാണ്. ആയതിനാൽ അന്യപുരുഷന്മാർ മോശമായ ചിന്തയിൽ നോക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഹിജാബ് ധരിക്കൽ നിർബന്ധമാണ്.
والله أعلم بالصواب
Written by: Al Ameen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0276
വാഹനം CC ക്ക് എടുക്കാൻ അനുവാദം ഉണ്ടോ
Related Question
Q0446
Eyebrows threade ചെയ്യുന്നവരുടെ ഇസ്ലാമിക വിധി എന്താണ്?
Related Question
Q0542
ശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പി...
Related Question
Q0224
هل يجوز التصوير في الجوال؟
Related Question
Q0194
Muslim ladies in social media
Related Question
Categories