Darul Ifta Kauzariyya

വിവാഹത്തിന് മുൻപ് രോഗം മറച്ചു വെക്കൽ.

Qu-Id: Q0191
Madhab: General/Other
Date: 01-01-1970
Question:
വിവാഹത്തിന് മുൻപ് വധുവിനോടോ വധുവിന്റെ വീട്ടുകാരോടോ വരന്റെ ഹൃദയസംബന്ധമായ രോഗത്തെക്കുറിച്ച് അല്ലെങ്കിൽ ഏതെങ്കിലും ശാരീരിക അവസ്ഥകളെ കുറിച്ച് (ഗുരുതരമല്ലെങ്കിലും) ബോധിപ്പിക്കേണ്ടതുണ്ടോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഭ്രാന്ത്, വെള്ളപാണ്ട്, കുഷ്ഠം, ക്യാൻസർ, ലൈംഗിക ശേഷി ഇല്ലായ്മ പോലെയുള്ള ഉള്ള  ഗൗരവകരമായ അസുഖങ്ങൾ അറിയിക്കൽ നിർബന്ധമാണ് . മറച്ചു വെക്കാൻ പാടുള്ളതല്ല . അത് മറച്ചുവെച്ച് വിവാഹം കഴിച്ചാൽ പെണ്ണിന് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, വിശ്വസ്തനായ ഡോക്ടർ ഗൗരവം ആകേണ്ടതില്ല എന്നറിയിക്കുന്ന രോഗങ്ങൾ വിവാഹാലോചന നടത്തുന്ന പെണ്ണിനോട് പറയേണ്ടതില്ല.

 

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim