മെൻസസ് താമസിക്കുമ്പോൾ വേഗം വരാൻ ഈത്തപ്പഴം, പൈനാപ്പിൾ പോലുള്ള വസ്തുക്കൾ കഴിക്കാമോ ?
Question:
എനിക്ക് രണ്ട് മക്കൾ ഉണ്ട്, രണ്ടാമത്തെ കുഞ്ഞിന് ഏഴ് മാസം, ഇപ്പൊൾ വീണ്ടും താൻ ഗർഭിണി ആയി എന്ന് പറഞ്ഞു കൊണ്ട് ഭാര്യ വലിയ മനോവിഷമത്തിൽ ആണ്. ഇതിന് കാരണം മെൻസസ് സമയം താമസിച്ചതാണ്. ഉറപ്പില്ലാത്ത ഈ അവസ്ഥയിൽ പൈനാപ്പിൾ, ഓമക്ക, ഈത്തപ്പഴം പോലുള്ള സാധനങ്ങൾ കഴിക്കാൻ പാടുണ്ടോ ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
താങ്കൾക്ക് താങ്കളുടെ ഭാര്യ ഗർഭിണി അല്ല എന്ന് ഉറപ്പാവുകയും ഭാര്യയെ സമാധാനിപ്പിക്കലും മാത്രമാണ് ഉദ്ദേശമെങ്കിൽ ഈ വസ്തുക്കൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
ഇനി താങ്കൾക്ക് സംശയമാണെങ്കിൽ Test ചെയ്ത് ഉറപ്പുവരുത്തണം. ഗർഭിണി ആണെന്ന് ഉറപ്പാവുകയാണെങ്കിൽ
ഗർഭം നാല് മാസമായിക്കഴിഞ്ഞാൽ ഒരു കാരണവശാലും അലസിപ്പിക്കാൻ അനുവാദമില്ല. ഇനി നാല് മാസത്തേക്കാൾ കുറവാകുകയും ഈ ഗർഭം കാരണമായി കുഞ്ഞിനോ അല്ലെങ്കിൽ മാതാവിനോ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് വിശ്വസ്തരായ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്യുന്ന പക്ഷം ഗർഭം അലസിപ്പിക്കാവുന്നതാണ്.
والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories