Darul Ifta Kauzariyya

നിക്കാഹ് കഴിഞ്ഞു അടുത്തമാസം ആണ് വലീമ മഹർ കൊടുത്തിട്ടില്ല ഈ സന്ദർഭത്തിൽ ഭാര്യയുമായി ബന്ധപ്പെടുന്നതിന്റെ വിധി?

Qu-Id: Q0493
Madhab: General/Other
Date: 01-01-1970
Question:
നിക്കാഹ് കഴിഞ്ഞു, അടുത്ത മാസമാണ് വലീമ, ഇത് വരെ മഹ്റ് കൊടുത്തിട്ടില്ല. ഇങ്ങനെയുള്ള സന്ദർഭത്തിൽ ഭാര്യയുമായി (ശാരീരിക) ബന്ധപ്പെടുന്നതിന്റെ വിധി എന്താണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മഹ്റ് അവധി നിശ്ചയിച്ച് നിക്കാഹ് ചെയ്താൽ ഭാര്യയുമായി ബന്ധപ്പെടുന്നതിലോ അവരുമായി യാത്ര ചെയ്യുന്നതിലോ കുഴപ്പമില്ല. ഇനി രൊക്കമായി മഹ്റ് നൽകാമെന്ന അടിസ്ഥാനത്തിൽ വിവാഹം ചെയ്യുകയും രൊക്കമായി മഹ്റ് കൊടുക്കാൻ സാധിക്കാതെ വരുകയും ചെയ്താൽ ഭാര്യയുടെ അനുവാദത്തോട് കൂടി ബന്ധപ്പെടാവുന്നതാണ് . ഭാര്യ വിസമ്മതിച്ചാൽ മഹ്റ് പൂർണമായും കൊടുക്കുന്നതുവരെ ബന്ധപ്പെടുന്നതിൽ നിന്നും മാറി നിൽക്കേണ്ടതാണ്.

والله أعلم بالصواب
Written by: Muhammed Suhail | Student Darul Ifta
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari