Darul Ifta Kauzariyya

സ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീയം ആണോ

Qu-Id: Q0546
Madhab: General/Other
Date: 24-07-2022
Question:
യാനബീ സലാം അലൈകും പോലുള്ള ബൈത്തുകൾ ചൊല്ലുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കുന്നതിലെ ന്യായവും അതിന്റെ വിധിയും വിവരിക്കാമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

രോഗിയായ സഅദ് ബിൻ മുആദ് (റ) പ്രവാചക തിരുമേനി (സ) യുടെ അടുക്കൽ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സഹാബത്തിനോട് "നിങ്ങളുടെ നേതാവിനടുത്തേക്ക് ഏഴുന്നേറ്റ് ചെല്ലുക" എന്ന് പ്രവാചക തിരുമേനി പറഞ്ഞതിനെ ആധാരമാക്കി, മഹത്തുക്കളെ കാണുമ്പോൾ എഴുന്നേൽക്കൽ അനുവദനീയമാണെന്ന് ഇമാം നവവി (റ) ശറഹ് മുസ്‌ലിം 2/95 ഇൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പുണ്യ പ്രവാചകൻ (സ)യെ കാണുമ്പോൾ സഹാബത്ത് എന്ത് ചെയ്തിരുന്നുവെന്നും, സഹാബത്തിൽ നിന്നും പ്രവാചകൻ എന്താണ് ഇഷ്ടപ്പെട്ടിരുന്നത്, എന്താണ് വെറുത്തിരുന്നത് എന്നും നോക്കേണ്ടതുണ്ട് !
അനസ് (റ) പറയുന്നു: സഹാബത്തിന് നബി (സ)യെക്കാൾ പ്രിയപ്പെട്ടവരയി മറ്റാരും ഉണ്ടായിരുന്നില്ല. പ്രവാചകരെ ആദരിച്‌കൊണ്ട് സഹാബത്ത് എഴുന്നേറ്റ് നിൽക്കുന്നത് നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് അവർക്ക് അറിയാമായിരുന്നതിനാൽ പ്രവാചകനെ കാണുമ്പോൾ അവർ എഴുന്നേൽക്കുമായിരുന്നില്ല.
പ്രവാചകന്റെ ആകമന വേളയിൽ പോലും സഹാബത്ത് ചെയ്തിട്ടില്ലാത്തതും അവിടന്ന് ഇഷ്ടപ്പെടാതിരുന്നതുമായ ഈ എഴുന്നേറ്റ് നിൽപ്പ് തിരുമേനിയെ പുകഴ്ത്തുന്ന ബൈത്തുകൾ പാടുമ്പോൾ ഉത്തമമാകുന്നത് എങ്ങനെയാണ്. ആയതിനാൽ ഇത്‌ ൾർഇയ്യായ ന്യായീകരണം ഇല്ലാത്തതും ഉപേക്ഷിക്കപ്പെടേണ്ടതുമാണ്

شرح النووى على المسلم (Vol: 2, Pg: 95)
[رواه الترمذي
والله أعلم بالصواب
Written by: Al Usthad Ilyas Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi