Darul Ifta Kauzariyya

സ്ഥലം വാങ്ങുന്നതിനുള്ള പണം ബാങ്കിൽ അടക്കുന്ന രൂപ ശരിയാകുമോ ?

Qu-Id: Q0388
Madhab: Hanafi
Date: 01-01-1970
Question:
ഞാൻ ഒരു സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നു. വീട്ഉൾപെടുന്ന സ്ഥലത്തിന് അവർ പറയുന്ന വില 16 ലക്ഷം ആണ്. ആദ്യഗഡുവായി എന്നോട് അവർ ആവശ്യപ്പെട്ടിരിക്കുന്നത് 10 ലക്ഷം ആണ്. ബാക്കിയുള്ള പണം ഞാൻ "ഈ വീട് പണിയാൻ ബാങ്കിൽ നിന്നും അവർ കടം വാങ്ങിയ" പൈസ തിരികെ ബാങ്കിലേക്ക് അടച്ച് തീർക്കുകയാണ് ചെയ്യേണ്ടത്. ഇതിന് ഏത് രൂപത്തിൽ ആണ് നാം കച്ചവടം നടത്തേണ്ടത്.

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നിലവിൽ താങ്കൾ നൽകേണ്ട തുകയും ബാങ്കിൽ അടക്കാനുഉള്ള തുകയും ചേർത്ത് സ്ഥലത്തിന്റെ വിലയായി നിശ്ചയിച്ച് ഇടപാട് നടത്താവുന്നതാണ്. ശേഷം  ബാങ്കിലേക്ക് അടക്കാനുള്ള തുക തവണ തെറ്റാതെ അടക്കൽ താങ്കളുടെ ഉത്തരവാദിത്വമാണ്.

والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi