Islamic Query Detail
Question:
Can I use an alcohol-containing spray?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
അനസ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ഒരാൾ ഖുർആൻ ഓതി പൂർത്തിയാക്കിയാൽ ഉടനെ അടുത്ത ഒന്ന് ഓതി തുടങ്ങി വെക്കൽ മുസ്തഹബ് ആണെന്ന് മുൻഗാമികളും പിൻഗാമികളും ആയ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതായി ഇമാം നവവി (റ) التبيان في آداب جملة القرآن എന്ന ഗ്രന്ഥത്തിൽ P 110 ൽ പറഞ്ഞിരിക്കുന്നു. ഇമാം തിർമിദിയുടെയും മറ്റു ഹദീസിന്റെയും അടിസ്ഥാനത്തിൽ ഒരാൾ ഖുർആൻ ഓതി പൂർത്തിയാക്കിയാൽ ഉടനെ വീണ്ടും ആരംഭിക്കാൻ സുന്നത്താണെന്ന് ഇമാം സുയൂതി തന്റെ ഇത്കാൻ എന്ന ഗ്രന്ഥത്തിൽ 1-ആം വാള്യം 295 ആം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും ഇത് നിർബന്ധമാനെന്നില്ല. മറിച്ചു ഇമാം ഫാരിസ് ബിൻ അഹമ്മദ് ഉം മറ്റും പറഞ്ഞത് പോലെ ചെയ്താൽ നല്ലതാണ്, ഇല്ലെങ്കിൽ കുഴപ്പമില്ല. ചുരുക്കത്തിൽ മുൻഗാമികൾ ഇതിനെ മുസ്തഹബ് ആയി കാണുന്നു. അനസ് (റ) ഇന്റെ അടിസ്ഥാനത്തിൽ നബി (സ) പറഞ്ഞു : ഉത്തമമായ പ്രവത്തനം ............... അത് എന്താണെന്നു ചോദിച്ചപ്പോൾ ഖുർആൻ ഓതി ആരംഭിക്കുകയും , അത് അവസാനിപ്പിക്കലുമാണെന്ന് പറയുകയുണ്ടായി.
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Al Usthad Ilyas Al Kauzari
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
IFTA-20260629-0002
വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?
Related Question
Q0010
Digital gold invest അഥവാ phonepay, google pay എന്നിവയി...
Related Question
Q0013
തഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ...
Related Question
Q0014
തോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണ...
Related Question
Q0015
السلام عليكم മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോ...
Related Question
Categories