Darul Ifta Kauzariyya

Multi-Level Marketing അനുവദനീയമാണോ?

Qu-Id: Q0008
Madhab: Hanafi
Date: 09-05-2022
Question:
ഞാൻ Dr. xxx xxx എൻറെ ചോദ്യം MULTI LEVEL MARKETING COMPANY യെ കുറിച്ചാണ്. ഈ കമ്പനി കോസ്മെറ്റിക്സും, മരുന്നുകളും മെഡിക്കൽ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മാർക്കറ്റ് ചെയ്യുന്നതിനായി കമ്മീഷൻ ഇനത്തിൽ മെമ്പർമാരെ ആഡ് ചെയ്യുന്നു. ഇതിൽ മെമ്പർഷിപ്പും കമ്മീഷനും ഒരു വർഷത്തേക്ക് ലഭിക്കുന്നതിനായി ഇരുപതിനായിരം രൂപ വിലവരുന്ന കോസ്മെറ്റിക് ഐറ്റംസും മരുന്നുകളും വാങ്ങേണ്ടി വരുന്നു. ഞാൻ ഈ പ്രൊഡക്ട്സ് DIRECT MARKETING ചെയ്യുകയാണെങ്കിൽ അവർ വാങ്ങുന്നതിന്റെ ബിസിനസ് വോളിയമായ 14000 രൂപയുടെ 10% എനിക്ക് ലഭിക്കുന്നതാണ്. അതുകൂടാതെ ഏന്റെ കീഴിലുള്ളവർ മാർക്കറ്റ് ചെയ്ത് ആഡ് ചെയ്യിപ്പിക്കുന്നവരുടെ 9% കമ്പനി ബോണസായും തരുന്നു. ഇതുകൂടാതെ കമ്പനി അനേകം ഓഫറുകളും എനിക്ക് തരുന്നു. എൻറെ (പെർഫോമൻസ് ബോണസ്) കീഴിൽ നിൽക്കുന്നവർ പണിയെടുക്കുന്നത് മൂലമായി ടാർജറ്റ് തുക അച്ചീവ് ചെയ്യുകയാണെങ്കിൽ എനിക്ക് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയും അല്ലെങ്കിൽ യാത്രയുടെ തുക പണമായും കൈപറ്റാവുന്നതാണ്. ഒരു ഡോക്ടർ എന്ന നിലയ്ക്ക് എനിക്ക് അറിയാം ഈ കമ്പനി മരുന്നിനായി കൊള്ള ലാഭമാണ് വാങ്ങുന്നത് താനും. ഉദാഹരണം Himalaya turmeric haridra 400 mg 60 tab : 103 രൂപയാണ്. blulife turmeric haridra 100 mg 60 tab : 2200 രൂപയാണ്. അതായത് 26 രൂപ വില വരുന്ന മരുന്നാണ് 2200 രൂപയ്ക്കു കമ്പനി വിൽക്കുന്നത്. ഈ കമ്പനിയുടെ പ്രൊഡക്ടിനെക്കുറിച്ചും കമ്മീഷൻ സ്കീമും www.blulife.in എന്ന വെബ്സൈറ്റിയിൽ പൂർണമായും ലഭിക്കുന്നതാണ്. 1) MLM കമ്പനിയിൽ അംഗമാകാമോ ? 2) നെറ്റ്വർക്കിംഗ് സ്കീമിൽ കിട്ടുന്ന കമ്മീഷൻ ഹലാൽ ആണോ ? 3) ഡയറക്ട് മാർക്കറ്റിംഗ് ചെയ്ത് കിട്ടുന്ന 10% ലാഭം വാങ്ങാൻ അനുവദനീയമാണോ? 4) ഇത്തരം കമ്പനികൾ തുടങ്ങുന്നതും അതിൽ അംഗങ്ങൾ ആവുന്നതിന്റെയും വിധി എന്താണ് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പരിശുദ്ധ ഇസ്ലാമിൽ ഒരു കാര്യം അനുവദിനീയമാകുന്നത് അടിസ്ഥാനമായി മൂന്ന് കാര്യങ്ങൾ പ്രധാനമാണ്.

1) ചെയ്യുന്ന കാര്യം അനുവാദമുള്ളതാകുക

2) ലക്ഷ്യം അനുവദിക്കപ്പെട്ടതാകുക

3) ചെയ്യുന്നരീതി അനുവദിക്കപ്പെട്ടതാകുക

ഇതിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ അത് അനുവദിക്കപ്പെടുന്നതല്ല. താങ്കൾ വിവരിച്ച കമ്പനിയുടെ ഇടപാടുകൾ ശറഇന് വിരുദ്ധമായ രീതിയിലാണ് നടത്തപ്പെടുന്നത്, ആയതിനാൽ അതിൽ അംഗമാകാനോ അതിൻറെ കമ്മീഷൻ പറ്റാനോ അനുവാദമില്ല.

കമ്പനി നൂറ് ശതമാനം സുതാര്യത അവകാശപ്പെടുന്നതു കൊണ്ടോ, അതിൻറെ പ്രോഡക്റ്റുകളെല്ലാം ഹലാൽ ആയതുകൊണ്ടോ ഇടപാട് നടത്തുന്ന രീതി ഹലാൽ ആകണമെന്നില്ല. ഉദാഹരണത്തിന് താങ്കൾ വിവരിച്ച ആളുകളെ ചേർത്തു കമ്മീഷൻ കൈപറ്റുന്ന രീതിയെ (MULTI LEVEL MARKETING) ശറഇന്റെ വീക്ഷണത്തിൽ ‘ഇജാറ’ എന്നറിയപ്പെടുന്നു. ഇവിടെ ഒരു വ്യക്തിക്ക് അതിൽ ബന്ധപ്പെടാൻ 20000 രൂപയുടെ വസ്തുക്കൾ വാങ്ങൽ നിബന്ധനയാണ്. എന്നാൽ ഇപ്രകാരമുള്ള നിബന്ധനകൾ വെക്കുന്നതിനെ ഇസ്ലാം തടയുന്നു.

ഇമാം അഹമ്മദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ കാണാം نهى رسول الله صلى الله عليه وسلم عن صفقتين في صفقة واحدة المسند للإمام أحمد بن حنبل (ഒരു ഇടപാടിൽ രണ്ട് ഇടപാടിനെ കടത്തുന്നത് തങ്ങൾ തടഞ്ഞിരിക്കുന്നു.) മാത്രമല്ല ഇവിടെ താൻ ചേർത്ത വ്യക്തി മറ്റൊരാളെ കമ്പനിയുടെ ഭാഗമാക്കാനും ആകാതിരിക്കാനും സാധ്യതയുണ്ട്. ഇപ്രകാരം സാധ്യതകളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ കിട്ടുന്ന വരുമാനം ഇസ്ലാം നിരോധിച്ച ചൂതാട്ടത്തിൽ പെടുന്നതാണ് . ഈ വിഷയകമായി ഖുർആൻ ആയത്തും ഹദീസും അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട് ( الأصل أن تعليق الأملاك بالأخطار باطل ( أصول البزدوي١/٣٧٢ (സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുള്ളവയുമായി ഉടമസ്ഥതയെ ബന്ധിപ്പിക്കൽ അസാധുവാണ്.) ഈ അടിസ്ഥാന നിദാനമനുസരിച്ച് പരിശോധിക്കുമ്പോൾ നെറ്റ്‌വർക്ക് മാർക്കറ്റിംഗുമായി ബന്ധപ്പെട്ട ഈ ഇടപാട് തീർത്തും ശറഇന് വിരുദ്ധമാണ്.

ഈ വിവരണത്തിലൂടെ താങ്കൾ അക്കമിട്ട് ചോദിച്ച ചോദ്യത്തിനുള്ള മറുപടി താഴെ കൊടുക്കുന്നു

1) MLM കമ്പനിയിൽ അംഗമാകൽ അനുവദനീയം അല്ല.

2) നെറ്റ്‌വർക്കിംഗ് സ്കീമിൽ കിട്ടുന്ന കമ്മീഷൻ ഹലാൽ അല്ല.

3) മുകളിൽ പറയപ്പെട്ട ശറഇന് നിരക്കാത്ത നിബന്ധനകൾ ഉള്ളത് കൊണ്ട്, ഡയറക്ട് മാർക്കറ്റിംഗ് അനുവദനീയം അല്ല.

4) MLM കമ്പനികൾ തുടങ്ങുന്നതും, അംഗമാവുന്നതും അനുവദനീയം അല്ല.

كذلك لو باع عبدا على أن يستخدمه البائع شهرا أو دارا على أن يسكنها أو على أن يقرضه المشتري درهما أو على أن يهدي له هدية ) ؛ لأنه شرط لا يقتضيه العقد وفيه منفعة لأحد المتعاقدين ؛ ولأنه عليه الصلاة والسلام نهى عن بيع وسلف ؛ ولأنه لو كان الخدمة والسكنى يقابلهما شيء من الثمن يكون إجارة في بيع ، ولو كان لا يقابلهما يكون إعارة في بيع . وقد نهى النبي عليه الصلاة والسلام عن صفقتين في صفقة
فتح القدير (Vol: 15, Pg: 108)
عن ( بيع وشرط ) رواه عبد الحق في أحكامه ( كبيع بشرط بيع ) كبعتك ذا العبد بألف على أن تبيعني دارك بكذا ( أو قرض ) كبعتك عبدي بألف بشرط أن تقرضني مائة ، والمعنى في ذلك أنه جعل الألف ، ورفق العقد الثاني ثمنا . واشتراط العقد الثاني فاسد فبطل بعض الثمن ، وليس له قيمة معلومة حتى يفرض التوزيع عليه ، وعلى الباقي فبطل البيع
حاشية البجيرمي على المنهج (Vol: 6, Pg: 478)
عن بيعتين في بيعة } رواه الترمذي وصححه ( بأن ) أي كأن ( يقول بعتك بألف نقدا أو ألفين إلى سنة ) فخذ بأيهما شئت أنت أو أنا أو شاء فلان للجهالة بخلافه بألف نقدا وألفين لسنة وبخلاف نصفه بألف ونصفه بألفين ( أو بعتك ذا العبد بألف على أن تبيعني ) أو فلانا ( دارك بكذا ) أو تشتري مني أو من فلان كذا بكذا للشرط الفاسد وتسمية ما في الأول بيعتين تجوز إذ التخيير يقتضي واحدا فقط والثاني كذلك لا بيعا وشرطا مبني على أن المراد بالشرط ما اقترن بلفظه دون معناه ولو جعله مثالا له ليبين أنه لا فرق في الشرط بين اللفظي والمعنوي لكان أفود وأحسن ( وعن بيع وشرط كبيع بشرط بيع ) كما مر ( أو ) بيع لدار مثلا بألف بشرط ( قرض ) لمائه رواه جماعة وصححه بعضهم ووجه بطلانه جعل الألف ورفق العقد الثاني ثمنا واشتراطه فاسد فبطل مقابله من الثمن وهو مجهول فصار الكل مجهولا
تحفة المحتاج في شرح المنهاج (Vol: 17, Pg: 54)
إن شرط تركها على النخل فسد) أي البيع؛ لأنه شرط لا يقتضيه العقد وهو شغل ملك الغير أو نقول إنه صفقة في صفقة؛ لأنه إجارة في بيع إن كان للمنفعة حصة من الثمن أو إعارة في بيع إن لم يكن لها حصة من الثمن وقد «نهى رسول الله – صلى الله عليه وسلم – عن صفقة في صفقة
تبيين الحقائق شرح كنز الدقائق وحاشية الشلبي (Vol: 4, Pg: 12)
والله أعلم بالصواب
Written by: Mufti Rajeeb Al Qasimi
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari