വിവാഹാലോചനയുടെ സമയത്തു വരൻറെ കുടുംബക്കാർസ്ത്രീധനം ആവശ്യപ്പെട്ടാൽ എന്ത് ചെയ്യണം?
പുരുഷൻ സ്ത്രീയ്ക്ക് മഹ്ർ നൽകി വിവാഹം കഴിക്കുക എന്നതാണ് ഇസ്ലാമിക വ്യവസ്ഥിതി .
(وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُم ( سورة النساء :٢٤
ഇന്ന് നിലവിൽ ഉള്ള സ്ത്രീധന സമ്പ്രദായം ഇസ്ലാമിക വിരുദ്ധവും ഇതര സമുദായങ്ങളിൽ നിന്ന് കടന്നു വന്നതും, മാനുഷിക മൂല്യങ്ങൾക്ക് നിലക്കാത്തതുമാണ്.
لا يحل لأحد أن يأخذ مال أخيه لاعبا ولا جادا وإن أخذه فليرده عليه (البحر الرائق ، كتاب الغصب : ٨ /١٩٧, فتاوى محمودية ١٢/١٢٩)
ليس لأحد أن يأخذ مال غيره بلا سبب شرعي (شرح المجلة (رقم المادة :٩٧) ص: ٦٢, فتاوى محمودية ١٢/١٢٩
ومن السحت ما يؤخذ على كل مباح (الدر المختار)(قوله ومن السحت) بالضم وبضمتين الحرام أو ما خبث من المكاسب فلزم عنه العار جمعه أسحات.........(رد المحتار ,كتاب الحظر والإباحة،فصل في البيع ٦/٤٢٤, فتاوى محمودية ١٢/١٢٩
പെൺകുഞ്ഞുങ്ങൾ പിറന്ന് വീണാൽ തന്നെ മാതാപിതാക്കളെ വിഷമത്തിന്റെ പാതാളത്തിലേക്ക് എത്തിക്കുന്നതാണ് ഇന്നത്തെ സ്ത്രീധന സമ്പ്രദായം . തന്റെ മകളെ വിവാഹം കഴിപ്പിച്ചയാക്കുവാൻ പിതാവിന് ഒരു മനുഷ്യായുസ്സ് തന്നെ പകരമായി നൽകേണ്ടി വരുന്നു. കഴിവുള്ളവർ തങ്ങളുടെ ജീവിതാദ്വാനത്തിന്റെ ഫലം ഇതിനായി നൽകുമ്പോൾ സാമ്പത്തികഭദ്രത ഇല്ലാത്തവർ മറ്റുള്ളവരോട് ഇരക്കേണ്ട ദുർഗതിയിലേക്ക് തള്ളിയിടപ്പെടുന്നു. സ്ത്രീധനം നൽകുവാനുള്ള പ്രാപ്തിയില്ലാത്തതിന്റെ പേരിൽ പെൺകുട്ടികൾ ഒളിച്ചോടുന്നു. ചിലപ്പോൾ മാതാപിതാക്കൾ തന്നെ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്ന അതീവ ദയനീയാവസ്ഥയും വർധിച്ചു വരുന്നു. പിന്നീട് ഈ കുട്ടികൾ എത്തിപ്പെടുന്നത് ഒരു വിവാഹബന്ധം പാടില്ലാത്ത ആളുടെ കയ്യിലേക്കോ, സെക്സ് റാക്കറ്റിന്റെ വലയിലേക്കോ ആയിരിക്കും. അതിലൂടെ അവളുടെയും പരമ്പരയുടെയും ദീനും മാനവും നഷ്ടപ്പെടുന്നു. ഇത്ര ഗുരുതരവും മ്ലേച്ഛവുമായ സ്ത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിൽ നിന്നും പാടെ ഇല്ലാതാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ മൃഗീയ കൊലപാതകങ്ങൾ പോലും നടക്കുന്ന ആനുകാലിക സാഹചര്യത്തിൽ നാം ഈ വിഷയത്തിൽ പ്രബുദ്ധരായേ പറ്റൂ. മുഹമ്മദിയ്യ സമുദായത്തിലെ യുവാക്കൾ ഇതിനെ ഇല്ലാതാക്കുവാൻ പരിശ്രമിക്കേണ്ടതും സ്വയം ഇതിന്റെ മ്ലേച്ഛതരം തിരിച്ചറിഞ്ഞു പിന്തിരിയേണ്ടതും അത്യാവശ്യമാണ്. പെൺകുട്ടി തങ്ങളുടെ സ്വർഗപ്രവേശനത്തിനുള്ള മാധ്യമമാണെന്നും നരകത്തിൽ നിന്നുള്ള മോചനകാരണമാണെന്നുമുള്ള നബി വചനം
عن عبد الله بن عباس ـ رضي الله عنه ـ قال: قال رسول الله ـ صلى الله عليه وسلم ـ: (مَنْ وُلِدَتْ له ابنةٌ فلم يئِدْها ولم يُهنْها، ولم يُؤثرْ ولَده عليها ـ يعني الذكَرَ ـ أدخلَه اللهُ بها الجنة ) رواه أحمد، وصححه الحاكم
جابر بن عبد الله ـ رضي الله عنه ـ أن النبي ـ صلى الله عليه وسلم ـ قال: ( مَن كان له ثلاثُ بناتٍ يُؤدِّبُهنَّ ويرحَمُهنَّ ويكفُلُهنَّ وجَبَت له الجنَّةُ ألبتةَ، قيل يا رسولَ اللهِ: فإن كانتا اثنتينِ؟، قال: وإن كانتا اثنتين، قال: فرأى بعضُ القوم أن لو قال: واحدةً، لقال: واحدة ) رواه أحمد
മുഖേന പെൺകുട്ടി ജനിച്ചാൽ സന്തോഷിക്കേണ്ട മാതാപിതാക്കൾ അതിന് പകരം, അവരെ ദുഃഖത്തിൽ ആഴ്ത്തുന്ന സ്ഥിതിവിശേഷം സ്ത്രീധനം മൂലം ഉണ്ടായിത്തീരുന്നു.
വരന്റെ കുടുംബക്കാർ സ്ത്രീധനം ആവശ്യപ്പെട്ടാൽ അതിന്റെ അനിസ്ലാമികതയും മനുഷ്യത്തമില്ലായ്മയും പറഞ്ഞു ബോധവാന്മാരാക്കുവാൻ പരിശ്രമിക്കുക.
عن أبي سعيد الخدري رضي الله عنه قال : سمعت رسول الله صلى الله عليه وسلم يقول : ( من رأى منكم منكرا فليغيره بيده ، فإن لم يستطع فبلسانه ، فإن لم يستطع فبقلبه ، وذلك أضعف الإيمان ) رواه مسلم .
വഴങ്ങുന്നില്ല എങ്കിൽ, അല്ലാഹുവിൽ ഭരമേല്പിച്ചു ഇസ്ലാമിക മൂല്യങ്ങൾക്ക് തെല്ലും വില കൽപ്പിക്കാത്ത ആ കുടുംബക്കാരുടെ ബന്ധം വേണ്ട എന്ന ധീരമായ നിലപാട് എടുക്കുക. അള്ളാഹു തുണക്കട്ടെ.
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026