Darul Ifta Kauzariyya

ഗിലർ നബി ആരാണ് ?

Qu-Id: Q0148
Madhab: General/Other
Date: 01-01-1970
Question:
1) ഹിളർ നബി ജീവിച്ചിരിക്കുന്നുണ്ടോ ?
2) അദ്ദേഹം മനുഷ്യനാണോ ?
3) ഇപ്പോഴും അദ്ദേഹത്തിന് രിസാലത്ത് ഉണ്ടോ ?
4) അദ്ദേഹത്തിൻറെ ശരീഅത്ത് ഏതാണ് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഹിളർ നബി അലൈഹിസ്സലാം  അല്ലാഹുവിൻറെ പ്രവാചകന്മാരിൽപെട്ട ഒരു പ്രവാചകനാണ് എന്നതാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. പ്രവാചകന്മാർക്ക് മാത്രമാണ് അല്ലാഹുവിൻറെ ഭാഗത്തുനിന്ന് വഹ്യ് ഇറങ്ങുന്നത്. ഹിളർ അലൈഹിസ്സലാമിന് അല്ലാഹുവിൻറെ ഭാഗത്തുനിന്ന് വഹ്യ് ഇറങ്ങിയിട്ടുണ്ട്. ഖുർആനിൽ സൂറത്തുൽ കഹ്ഫിൽ അത് പരാമർശിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ അദ്ദേഹത്തിന് പ്രത്യേക ശരീഅത്തുള്ളതായിട്ടോ ദഅവത്തിൻറെ ഉത്തരവാദിത്വം നൽകപ്പെട്ടതായിട്ടോ എവിടെയും സ്ഥിരപ്പെട്ടിട്ടില്ല. സൂറത്തുൽ കഹ്ഫിൽ പരാമർശിക്കപ്പെട്ടത് പോലെയുള്ള ചില ജോലികൾക്ക് വേണ്ടിയിട്ടാണ് അദ്ദേഹത്തെ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഹിളർ നബി മരണപ്പെട്ടോ അതോ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന വിഷയം മുമ്പ് കാലം മുതൽ തന്നെ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്. ഹദീസ് പണ്ഡിതന്മാർ അദ്ദേഹം മരണപ്പെട്ടു എന്ന അഭിപ്രായക്കാരാണ്. സൂഫിയാക്കൾ പറയുന്നത് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്ന കാര്യം വിശ്വാസപരമായ യാതൊന്നുമായും ബന്ധപ്പെട്ടതല്ലാത്തതിനാൽ അതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യൽ ആവശ്യമില്ലാത്ത കാര്യമാണ്.

والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi