Darul Ifta Kauzariyya

വഖ്ഫിന്റെ കൈമാറ്റ നിയമം

Qu-Id: Q0474
Madhab: Hanafi
Date: 01-01-1970
Question:
ഒരു മസ്ജിദ് വഖ്ഫ് ഭൂമിയിൽ [പള്ളി നിർമിക്കാനായി വഖ്ഫ് ചെയ്ത ഭൂമിയല്ല.മറിച്ച് പള്ളിക്ക് വരുമാനത്തിനായി അല്ലെങ്കിൽ ഖബറടക്കാനായി യിട്ടുള്ള ഭൂമി ]മുസ്ലീങ്ങൾക്കും അമുസ്ലീങ്ങൾക്കും ഉപയോഗിക്കാനായിഒരു വഴി നൽകി. ആ വഴിയിൽ നിന്നുംമറ്റൊരു ഭാഗത്തേക്ക് മുസ്ലിമീങ്ങൾക്ക് തന്നെയായി മറ്റൊരു വഴി പള്ളിയുടെ ഭൂമിയിലെ ഒരു മൂലയിൽ നിന്നും അൽപം സ്ഥലം ഉപയോഗപ്പെടുത്തി നൽകാമോ? ഹനഫിമദ്ഹബ് എന്ത് പറയുന്നു. ആ വഴിക്കായി ഉപയോഗിക്കുന്ന സ്ഥലത്തിന് പകരമായി മറ്റൊരു സ്ഥലമോ അതിൻറെ വിലയോ നൽകാൻ തയ്യാറാകുന്ന പക്ഷം എന്താണ് വിധി ? അങ്ങനെ പകരമായി കൊടുക്കുന്ന പക്ഷം വഴിയായിട്ടുള്ള ആ ഭൂമിക്ക്പകരം ഭൂമി നൽകിയ ആൾക്ക് പള്ളിയുടെ ഭൂമി ഉടമസ്ഥപെടുത്തി കൊടുക്കാമോ? ഇനി കൈമാറ്റം ചെയ്തു ഉടമസ്ഥ പെടുത്തി കൊടുക്കുന്നില്ല എങ്കിൽ പോലും വഴി ആയിട്ടുള്ള അവകാശം നൽകുക എന്നതിനുപകരം തത്തുല്യമായ ഭൂമി നൽകാനോ അതിന്റെ വില നൽകാനോ തയ്യാറാണെങ്കിൽ ആ ഭൂമിയെ വഴിയായി ഉപയോഗിക്കാനുള്ള അവകാശം പള്ളിക്കതിൽഅവകാശമുള്ളതിനോടൊപ്പം ആ വ്യക്തിക്ക്കൂടി നൽകാമോ? . ഒരു വഖഫ് ഭൂമിയിൽ നിന്നും ഒരു വ്യക്തികുറച്ച് ആഗ്രഹിക്കുകയും അതിനു പകരമായി അതിനേക്കാൾ പ്രയോജനമുള്ള അതിനേക്കാൾ നല്ല മറ്റൊരു ഭൂമി പകരം നൽകാമെന്ന് പറയുകയുംഅങ്ങനെ പകരം വാങ്ങുന്ന പക്ഷം ഈ ഭൂമിയെ അയാൾക്ക് ഉടമസ്ഥപ്പെടുത്തി കൊടുക്കാം എന്നഅഭിപ്രായം അബൂ യൂസുഫ് (റഹ ] പറഞ്ഞിട്ടുമുള്ളപ്പോൾ മേൽ പറഞ്ഞ പ്രകാരം കൈമാറുന്നത്വഖഫ് ഭൂമിക്ക് നഷ്ടമുണ്ടാക്കുന്ന തരത്തിലോ തെറ്റായ ഉദ്ദേശത്തിലോ ആകാതിരിക്കുകയും ചെയ്താൽ അങ്ങനെ കൈമാറ്റം നടത്തുന്നതിന്റെ വിധി എന്താണ് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ചോദ്യത്തിൽ പരാമർശിക്കപ്പെട്ട തരത്തിൽ പള്ളിക്ക് വരുമാനത്തിനായോ അല്ലെങ്കിൽ കബറടക്കുന്നതിനായോ വക്കഫ് ചെയ്യപ്പെട്ട ഭൂമിയിൽ നിന്നും വാഖിഫിൻ്റെ (വഖഫ് ചെയ്ത വ്യക്തി) അനുവാദമില്ലാതെ വഴിനടക്കാനുള്ള അവകാശം മറ്റുള്ളവർക്ക് നൽകാനോ അല്ലെങ്കിൽ വഴിക്ക് വേണ്ടി അതിൽ നിന്നും അല്പം ഭൂമി നൽകലോ അനുവദനീയമല്ല.

വഖ്ഫ് ഭൂമിയിൽ നിന്നുള്ള പ്രയോജനങ്ങൾ എടുക്കുന്നതിനാവശ്യമായ തരത്തിലുള്ള വഴി ഉപയോഗം അനുവദനീയമാണ്. (ഖബറടക്കുന്നതിനായി മയ്യത്തിനെ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള വഴിപോലെ)

വഖ്ഫ് ഭൂമിയെ അതിനേക്കാൾ പ്രയോജനമുള്ള മറ്റ് ഭൂമികളുമായി കൈമാറ്റം ചെയ്യാമെന്ന് അബൂ യൂസുഫ് (റ) പറഞ്ഞത് " വഖ്ഫ് ചെയ്ത വ്യക്തി വഖ്ഫിൽ അതിന്  അനുവാദം നൽകിയിട്ടുണ്ടെങ്കിൽ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതല്ലാത്ത രൂപങ്ങളിൽ അതിൽ നിന്നും പ്രയോജനങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ മറ്റു ഭൂമികളുമായുള്ള കൈമാറ്റമോ വഖ്ഫ് ചെയ്ത വ്യക്തിയുടെ ഉദ്ദേശമല്ലാത്ത മറ്റ് ഉപയോഗങ്ങളോ വഖ്ഫ് ഭൂമിയിൽ അനുവദനീയമല്ല

والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi