Darul Ifta Kauzariyya

ഞണ്ട്, കൂന്തൾ, കക്ക, കല്ലുമ്മക്കായ എന്നിവ കഴിക്കാമോ?

Qu-Id: Q0215
Madhab: Hanafi
Date: 01-01-1970
Question:
ഞണ്ട്, കൂന്തൾ, കക്ക, കല്ലുമ്മക്കായ എന്നിവ കഴിക്കാമോ? ഗിനിപ്പന്നിയെ വളർത്താമോ? അതിനെ കഴിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സമുദ്രത്തിൽ നിന്നും ലഭിക്കുന്ന മത്സ്യം ഒഴികെയുള്ളവയെ കഴിക്കൽ അനുവദനീയമല്ല. ഞണ്ട്, കൂന്തൾ ,കക്ക, കല്ലുമ്മക്കായ, മുതലായവയെ മത്സ്യത്തെ സംബന്ധിച്ച് അവഗാഹമുള്ളവർ മത്സ്യ ഗണത്തിൽപ്പെടുത്താത്തതിനാൽ അവയെ കഴിക്കൽ അനുവദനീയമല്ല.
 ചെമ്മീനിന്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട് .എങ്കിലും അഷ്റഫ് അലി ത്വാനവി (റ) യെ പോലെയുള്ള പ്രഗൽഭരായ പണ്ഡിതന്മാർ അതിനെ മത്സ്യത്തിന്റെ ഗണത്തിൽപ്പെടുത്തിയതിനാൽ അതിനെ കഴിക്കൽ അനുവദനീയമായി കണക്കാക്കപ്പെടുന്നു.
 ഗിനിപ്പന്നി പന്നിയുടെ വർഗ്ഗത്തിൽ പെട്ടതല്ലാത്തതിനാൽ ഇവകളെ വളർത്തൽ അനുവദനീയമാണെങ്കിലും എലിയുടെ 
ഗണത്തിൽ മനസ്സിലാക്കപ്പെടുന്ന ഇവകളെ കഴിക്കൽ അനുവദനീയമല്ല
       

والله أعلم بالصواب
Written by: Qasim
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim