Darul Ifta Kauzariyya

ഈദ് നിസ്കാരം ഹനഫി മദ്ഹബ്

Qu-Id: Q0134
Madhab: Hanafi
Date: 01-01-1970
Question:
അസ്സലാമു അലൈക്കും, ഹനഫി മദ്ഹബ് അനുസരിച്ച് ഈദ് നിസ്ക്കാരം റൂമിൽ വെച്ച് എന്ഗനെ നിർവഹിക്കാം എന്ന് വിശദീകരിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ജമാഅത്ത് ആയിട്ടാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടത്. രണ്ടുപേർ ചേർന്ന് ജമാഅത്തായി നമസ്കരിച്ചാലും നമസ്കാരം ശരിയാകുമെങ്കിലും നാലു പേരിൽ കുറയാത്ത സംഘം ഉണ്ടാകലാണ് ഏറ്റവും സൂക്ഷ്മതയും നല്ലതും. കൂട്ടത്തിൽ ഏറ്റവും യോഗ്യനായ ആൾ ഇമാമത്ത് നിർവഹിക്കുക. നമസ്കാരശേഷം ശേഷം രണ്ട് ഖുതുബ ഓതൽ സുന്നത്താണ്.

പെരുന്നാൾ നമസ്കാരത്തിൻറെ രൂപം

വാജിബായ രണ്ട് റക്അത്ത് പെരുന്നാൾ നമസ്കാരം അല്ലാഹുവിനു വേണ്ടി നമസ്കരിക്കുന്നു എന്ന് നീയത്ത് ചെയ്ത്
തക്ബീറതുൽ ഇഹ്റാം പറഞ്ഞ് കൈ കെട്ടി സനാഅ് ഓതിയതിന് ശേഷം രണ്ടു പ്രാവശ്യം തക്ബീർ പറഞ്ഞു കൈകൾ ഉയർത്തി താഴ്ത്തി ഇടുക. മൂന്നാമത്തെ തക്ബീർ പറഞ്ഞു കൈ കെട്ടി ഫാത്തിഹയും സൂറത്തും ഓതുക. റുകൂഉം സുജൂദും കഴിഞ്ഞ് രണ്ടാമത്തെ റക്അത്തിലെ ഫാതിഹയും സൂറത്തും ഓതിയതിനുശേഷം മൂന്നു പ്രാവശ്യം തക്ബീർ പറഞ്ഞ് കൈകളുയർത്തി താഴ്ത്തിയിടുക. നാലാമത്തെ തക്ബീർ പറഞ്ഞ് റുകൂഇലേക്ക്‌ പോകുക. ശേഷം സാധാരണ പോലെ നമസ്കാരം പൂർത്തീകരിക്കുക.

പെരുന്നാൾ നമസ്കാരത്തിൻറെ ഖുതുബ

ഒന്നാമത്തെ ഖുതുബ


اللّه اَکْبَرُ،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر․اَلْحَمْدُلِلّه رَبِّ العَالَمِینَ وَ الصَّلاةُ وَ السَّلامُ عَلی سَیِّدِنَامُحَمَّدٍخَاتَمِ النَبِیینَ و عَلیَ آلِه وَاَصْحَابِه أجْمَعِینَ۔أمّا بَعْدُ!فَقَدْ قَالَ اللّه تَعَالَی: قَدْ أَفْلَحَ مَن تَزَکَّی ․ وَذَکَرَ اسْمَ رَبِّه فَصَلّی․ بَلْ تُؤْثِرُونَ الْحَیَاةَ الدُّنْیَا ․وَالْآخِرَةُ خَیْْرٌ وَأَبْقَی ․ إِنَّ هذَا لَفِیْ الصُّحُفِ الْأُولَی․ صُحُفِ إِبْرَاهیْمَ وَمُوسَی․وَقَالَ رَسُوْلُ اللّہُﷺ:اِنَّ لِکُلِّ قَوْمٍ عِیْداً وَهذَا عِیْدُنَا۔بَارَکَ اللّہُ لَنَا وَلَکُمْ فِی القُرْآنِ العَظِیْمِ وَ نَفَعَنَا وَ اِیّاکُمْ بِهدْیِ سِیِّدِ المُرْسَلِینَ

രണ്ടാമത്തെ ഖുതുബ

اللّه اَکْبَرُ،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اَلْحَمْدُ لِلّه نَحْمَدُہُ وَ نَسْتَعِینُه وَ نَسْتَغْفِرُہُ وَ نُوٴْمِنُ بِه وَ نَتَوَکَّلُ عَلَیْه وَنَعُوذُبِاللَه مِنْ شُرُورِأنْفُسِنَا وَ مِنْ سَیِّأتِ أعْمَاْلِنَا،وَ نَشْهدُأنْ لَا اِلآه اِلاّ اللّه وَ نَشْهدُأنَّ مُحَمّداًرَسُوْلَ اللَهﷺوَعَلَی آلِه وَصَحْبِه وَ بَارَکَ وَ سَلَّمَ۔أمَّا بَعْدُ!قَالَ رَسُوْلُ اللّهﷺزَکَاةُالفِطْرِطُهرَةٌلِلصَائِمِ مِنَ اللَغْوِوَالرَّفَثِ وَطُعْمَةٌ لِلمَسَاکِینِ أو کَمَا قَالَ عَلَیْه السَّلَا مُ وَقَالَ  تَعَالی:َإِنَّ اللّه یَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِیْتَاء ذِیْ الْقُرْبَی وَیَنْہَی عَنِ الْفَحْشَاء وَالْمُنکَرِ وَالْبَغْیِ یَعِظُکُمْ لَعَلَّکُمْ تَذَکَّرُون۔وَلَذِکْرُاللّه اَکْبَرُ۔

والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi