Darul Ifta Kauzariyya

ലോക്ക് ഡൗണിൽ പെരുന്നാൾ നിസ്കാരം വീട്ടിൽ നിർവഹിക്കാമോ?

Qu-Id: Q0129
Madhab: Shafii
Date: 01-01-1970
Question:
ലോക്ക് ഡൗണിൽ പെരുന്നാൾ നിസ്കാരം വീട്ടിൽ നിർവഹിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ്. ഈ സന്ദർഭത്തിൽ പെരുന്നാൾ നമസ്കാരം പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ്. ഷാഫി മദ്ഹബ് പ്രകാരം  പെരുന്നാൾ നമസ്കാരം പള്ളിയിലോ ഈദ് ഗാഹിലോ  നമസ്കരിക്കലാണ് ഏറ്റവും  ശ്രേഷ്ഠമായതെങ്കിലും നിലവിലെ സാഹചര്യത്തിൽ പള്ളികളും ആരാധനാലയങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളും പാലിച്ചുകൊണ്ട് പോലും  ആളുകൾ ഒരുമിച്ചുകൂടുന്ന തരത്തിൽ തുറക്കാൻ സാധിക്കില്ലെങ്കിൽ വീടുകളിൽ ജമാഅത്തായി നമസ്കരിക്കാൻ അനുവാദമുണ്ട്.  ആവശ്യ കാരണങ്ങളാൽ ഒരു നാട്ടിൽ ജമാഅത്ത് അധികരിക്കുന്നത്  കറാഹത്ത് അല്ല.

وَفِعْلُهَا بِالْمَسْجِدِ أَفْضَلُ) لِشَرَفِهِ (وَقِيلَ) فِعْلُهَا (بِالصَّحْرَاءِ) أَفْضَلُ لِلِاتِّبَاعِ إلَّا لِعُذْرٍ) رَاجِعٌ لِلْوَجْهَيْنِ فَعَلَى الْأَوَّلِ إنْ ضَاقَ الْمَسْجِدُ كُرِهَتْ فِيهِ وَعَلَى الثَّانِي إنْ كَانَ نَحْوُ مَطَرٍ كُرِهَتْ فِي الصَّحْرَاءِ وَلَوْ ضَاقَ الْمَسْجِدُ وَحَصَلَ نَحْوُ مَطَرٍ صَلَّى الْإِمَامُ فِيهِ وَاسْتَخْلَفَ مَنْ يُصَلِّي بِالْبَقِيَّةِ فِي مَحَلٍّ آخَرَ
[ابن حجر الهيتمي، تحفة المحتاج في شرح المنهاج وحواشي الشرواني والعبادي، ٤٨/٣]
 ⭕ പെരുന്നാൾ നമസ്കാര സമയം

 പെരുന്നാൾ ദിവസം സൂര്യോദയം മുതൽ സൂര്യൻ  മദ്ധ്യാഹ്നത്തിൽ നിന്നും മാറുന്നതുവരെ യാണ് സമയം.
 
⭕ പെരുന്നാൾ നമസ്കാരത്തിന് വിധി

 പെരുന്നാൾ നമസ്കാരം سنة مؤكدة (   ശക്തിയായ സുന്നത്ത്) ആണ് ഇപ്രകാരം ജമാഅത്തായി നമസ്കരിക്കലും നമസ്കാരശേഷം 2 ഖുതുബ ഓതലും  സുന്നത്താണ്. ഒരു വ്യക്തിക്ക് ജമാഅത്തായി നമസ്കരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അയാൾക്ക് ഒറ്റയ്ക്ക് നിസ്കരിക്കാവുന്നതാണ്
(فَرْعٌ)
تُسَنُّ صَلَاةُ الْعِيدِ جَمَاعَةً وَهَذَا مُجْمَعٌ عَلَيْهِ لِلْأَحَادِيثِ الصَّحِيحَةِ الْمَشْهُورَةِ فَلَوْ صَلَّاهَا الْمُنْفَرِدُ فَالْمَذْهَبُ صِحَّتُهَا وَفِيهِ خِلَافٌ ذَكَرَهُ الْمُصَنِّفُ فِي آخِرِ الْبَابِ سَنُوَضِّحُهُ هُنَاكَ إنْ شَاءَ اللَّهُ تَعَالَى
[النووي، المجموع شرح المهذب، ١٩/٥]

⭕ പെരുന്നാൾ നമസ്കാരത്തിന് രീതി

  സാധാരണ നമസ്കാരം പോലെയുള്ള രണ്ട് റക്അത്ത് നമസ്കാരം ആണ് പെരുന്നാൾ നമസ്കാരത്തിന് ഉള്ളതെങ്കിലും  രൂപത്തിൽ ചെറിയ വ്യത്യാസം ഉണ്ട്
 ആദ്യമായി ഞാൻ ചെറിയപെരുന്നാൾ നമസ്കരിക്കുന്നു എന്ന നിയ്യത്തിൽ തക്ബീർ ചൊല്ലി കൈ കെട്ടി, وجهت  ഓതിയ ശേഷം 7  തക്ബീറുകൾ ചൊല്ലുകയും ഓരോ തക്ബീർകളിലും കൈ ഉയർത്തി കെട്ടുകയും  തക്ബീറുകൾ ക്കിടയിൽ سبحان الله والحمد لله ولا اله الا الله والله اكبر  എന്ന ദിക്റു പറയുകയും ശേഷം സാധാരണ നമസ്കാരങ്ങൾ നിർവഹിക്കുന്നത് പോലെ ഫാതിഹയും സൂറത്തും  മറ്റു ركن  കളും നിർവഹിച്  ഒരു റക്അത്ത് പൂർത്തിയാക്കുക. രണ്ടാമത്തെ റകഅത്തിലും ഫാതിഹക്ക് മുമ്പായി  മേൽപറയപ്പെട്ട രീതിയിൽ  അഞ്ചു തക്ബീറുകൾ ചൊല്ലി സാധാരണ നമസ്കാരം പോലെ നമസ്കാരം പൂർത്തിയാക്കുക.

⭕ പെരുന്നാൾ ഖുതുബ

 ജമാഅത്തായി നമസ്കരിക്കുന്നവർക്ക് നമസ്കാരശേഷം രണ്ട് 2 ഖുതുബ ഓതൽ സുന്നത്താണ്. എന്നാൽ ഒറ്റക്ക് നമസ്കരിക്കുന്ന ആൾക്കോ സ്ത്രീകൾ മാത്രമായുള്ള ജമാഅത്തിനോ ഖുതുബ സുന്നത്തല്ല 
(وَيُسَنُّ بَعْدَهَاخُطْبَتَانِ) قِيَاسًا عَلَى تَكْرَارِهَا فِي الْجُمُعَةِ وَمَرَّ أَنَّ الْخُطْبَةَ لَا تُسَنُّ لِمُنْفَرِدٍ (أَرْكَانُهُمَا) وَسُنَنُهُمَا (كَهِيَ فِي الْجُمُعَ
[ابن حجر الهيتمي، تحفة المحتاج في شرح المنهاج وحواشي الشرواني والعبادي، ٤٥/٣]

ഒന്നാം ഖുതുബ

اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . اللَّهُ أَكْبَرُ . اللَّهُ أَكْبَرُ 
اللَّهُ أَكْبَرُ كَبِيرًا والحمدلله كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا . 
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلَاةُ وَالسَّلَامُ عَلَى سَيِّدِنَا مُحَمَّدٍ خَاتَمِ النَّبِيِّينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ أَمَّا بَعْدُ  فَقَدْ قَالَ اللَّهُ تَعَالَى فِي قُرْآنِه الْمَجِيد . أَعُوذُ بِاَللَّهِ مِنَْ الشَّيْطَانِ الرَّجِيمِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ قَدْ أَفْلَحَ مَنْ تَزَكَّى وَذَكَرَ اسْمَ رَبِّهِ فَصَلَّى بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا وَالْآخِرَةُ خَيْرٌ وَأَبْقَى أِنَّ هَذَا لَفِي الصُّحُفِ الْأُولَى صُحُفِ إبْرَاهِيمَ وَمُوسَى بَارَكَ اللَّهُ لَنَا وَلَكُمْ فِي الْقُرْآنِ الْكَرِيمِ وَنَفَعَنَا وَإِيَّاكُم بِالذِّكْر الْحَكِيم وعصمنا وَإِيَّاكُمْ مِنْ الشَّيْطَانِ الرَّجِيمِ.  يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعْ اللَّهَ وَرَسُولُهُ فَقَدْ فَازَ فَوْزًا عظيما
.രണ്ടാം ഖുതുബ

اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ . الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ أَمَّا بَعْدُ  فقَدْ قَالَ اللَّهُ تَعَالَى فِي قُرْآنَه الْمَجِيد بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ كُتِبَ عَلَيْكُمْ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ، وَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرِة لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطَعْمُة لِلْمَسَاكِين .يا ايها الذين آمنوا اتقوا الله حق تقاته ولا تموتن الا وانتم مسلمون. اللَّهُمَّ اغْفِرْ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ الْأَحْيَاءِ مِنْهُمْ وَالْأَمْوَاتِ إِنَّك مُجِيبٌُ الدَّعَوَات ياقاضي الْحَاجَات وَصَلِّي اللَّهُ تَعَالَى وَ سَلَّمَ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ إنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَي وَيَنْهَي عَنْ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُم لَعَلَّك تَذكرون وَلِذِكْرِ اللَّهِ أَكْبَرُ وَاَللَّهُ يَعْلَمُ مَا تَصْنَعُونَ

والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari