Darul Ifta Kauzariyya

ഇൻഹേലർ ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?

Qu-Id: Q0112
Madhab: General/Other
Date: 01-01-1970
Question:
നോമ്പുള്ള അവസ്ഥയിൽ ഇൻഹേലർ ശ്വാസം മുട്ടിനു ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ? മുറിയുമെങ്കിൽ ഖളാ  വീട്ടിയാൽ മതിയാകുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വാതക രൂപത്തിൽ ഒരു വസ്തു മനപ്പൂർവ്വം ഉള്ളിലേക്ക് കടത്തിയാലും നോമ്പ് മുറിയുന്നതാണ്. ഇൻഹേലർ ഉപയോഗിക്കുമ്പോൾ മരുന്ന് വാതക രൂപത്തിൽ നേരിട്ട് ശ്വാസകോശത്തിൽ എത്തുന്നു, ആയതിനാൽ നോമ്പുള്ള വ്യക്തി ഇൻഹേലർ ഉപയോഗിച്ചാൽ നോമ്പ് മുറിയുന്നതാണ്. അയാൾ പിന്നീട് ഖളാ വീട്ടിയാൽ മതിയാകുന്നതാണ്, കഫ്‌ഫാറ നൽകേണ്ടതില്ല .

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi