Darul Ifta Kauzariyya

ഖുതുബ അറബിയിൽ അല്ലാതെ വേറെ ഭാഷയിൽ കൊടുക്കാൻ അനുവാദം ഉണ്ടോ?

Qu-Id: Q0140
Madhab: Shafii
Date: 09-05-2022
Question:
ജുമുഅഃ അല്ലെങ്കിൽ പെരുന്നാൾ നിസ്കാരത്തിൽ ഖുതുബ അറബിയിൽ അല്ലാതെ വേറെ ഭാഷയിൽ കൊടുക്കാൻ അനുവാദം ഉണ്ടോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഖുതുബ എന്നത് കേവലം ഒരു പ്രസംഗം മാത്രമല്ല. മറിച്ച് വളരെ പ്രാധാന്യമുള്ള ഒരു ഇബാദത്ത് കൂടിയാണ്. അതുകൊണ്ടു തന്നെ അതിന് പ്രത്യേകമായ ചില നിബന്ധനകളുണ്ട്. നബി (സ) യും  സ്വഹാബത്തും മുൻകാല മഹത്തുക്കളും പ്രവർത്തിക്കുകയും നമ്മെ പഠിപ്പിക്കുകയും ചെയ്ത രീതിയിൽ നിർവഹിക്കുമ്പോൾ മാത്രമാണ് ഖുതുബ ഒരു ഇബാദത്ത് ആയി പരിഗണിക്കപ്പെടുന്നത്. പ്രവാചകരും ശേഷമുള്ള മഹത്തുക്കളും ഖുതുബ നിർവഹിച്ചത് അറബി ഭാഷയിലാണ്. ഖുതുബ; തക്ബീറത്തുൽ ഇഹ്റാമും, അത്തഹിയ്യാത്തും പോലുള്ള ഒരു ദിക്റ് ആയതിനാൽ അവകൾ അറബിയിൽ ആയതുപോലെ   ഖുതുബയും അറബിയിൽ ആയിരിക്കൽ നിബന്ധനയാണ്. 


ഖുതുബയുടെ ഫർളുകൾ ആയ ഹംദ്, സ്വലാത്ത്, തഖ്‌വ കൊണ്ടുള്ള വസ്വിയ്യത്ത്, ഖുർആൻ ആയത്ത് പാരായണം,  മുസ്ലിമീങ്ങൾക്ക് വേണ്ടിയുള്ള ദുആ, ഈ 5 കാര്യങ്ങൾ അറബിയിൽ ആയിരിക്കൽ നിബന്ധന ആണെന്നും ഇവകൾ മറ്റുഭാഷകളിൽ ഓതിയാൽ ഖുതുബ ശരിയാകില്ല എന്നും കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ മേൽ പറയപ്പെട്ട അഞ്ചു കാര്യങ്ങൾ ഒഴികെയുള്ളവ മറ്റുഭാഷകളിൽ അനുവദനീയമാണോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അനറബി ഭാഷയിലും അനുവദനീയമാണന്നതാണ് പ്രബലമായ അഭിപ്രായം.



هَلْ يُشْتَرَطُ كَوْنُ الْخُطْبَةِ بِالْعَرَبِيَّةِ فِيهِ طَرِيقَانِ (أَصَحُّهُمَا) وَبِهِ قَطَعَ الْجُمْهُورُ يُشْتَرَطُ لِأَنَّهُ ذِكْرٌ مَفْرُوضٌ فَشُرِطَ فِيهِ الْعَرَبِيَّةُ كَالتَّشَهُّدِ وَتَكْبِيرَةِ الْإِحْرَامِ مَعَ قَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " صَلُّوا كَمَا رَأَيْتُمُونِي أُصَلِّي " وَكَانَ يَخْطُبُ بِالْعَرَبِيَّةِ
المجموع شرح المهذب (Vol: ٤, Pg: ٥٢٢)
وَيُشْتَرَطُ كَوْنُهَا) أَيْ الْأَرْكَانِ دُونَ مَا عَدَاهَا (عَرَبِيَّةً) لِلِاتِّبَاع
تَحفة المحتاج (Vol: 2, Pg: 420)
كَمَا أَنَّ الْمُرَادَ بِهِمَا أَرْكَانُهُمَا) يُفِيدُ أَنَّهُ لَوْ كَانَ مَا بَيْنَ أَرْكَانِهِمَا بِغَيْرِ الْعَرَبِيَّةِ لَمْ يَضُرَّ، وَيَجِبُ وِفَاقًا لِ م ر أَنَّ مَحَلَّهُ إذَا لَمْ يَطُلْ الْفَصْلُ بِغَيْرِ الْعَرَبِيِّ وَإِلَّا ضَرَّ لِإِخْلَالِهِ بِالْمُوَالَاةِ كَالسُّكُوتِ بَيْنَ الْأَرْكَانِ إذَا طَالَ بِجَامِعِ أَنَّ غَيْرَ الْعَرَبِيِّ لَغْوٌ لَا يُحْسَبُ، لِأَنَّ غَيْرَ الْعَرَبِيِّ لَا يُجْزِئُ مَعَ الْقُدْرَةِ عَلَى الْعَرَبِيِّ فَهُوَ لَغْوٌ وَالْقِيَاسُ عَدَمُ الضَّرَرِ مُطْلَقًا، وَيُفَرَّقُ بَيْنَهُ وَبَيْنَ السُّكُوتِ بِأَنَّ فِي السُّكُوتِ إعْرَاضًا عَنْ الْخُطْبَةِ بِالْكُلِّيَّةِ، بِخِلَافِ غَيْرِ الْعَرَبِيِّ فَإِنَّ فِيهِ وَعْظًا فِي الْجُمْلَةِ فَلَا يَخْرُجُ بِذَلِكَ عَنْ كَوْنِهِ مِنْ الْخُطْبَةِ
نهاية المحتاج (Vol: 2, Pg: 317)
يفيد أن كون ما عدا الأركان من توابعها بغير العربية لا يكون مانعا من الموالاة.
إعانة الطالبين على حل ألفاظ فتح المعين (Vol: 2, Pg: 82)
والله أعلم بالصواب
Written by: Mufti Sirajudheen Al Kauzari
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari