Darul Ifta Kauzariyya

ഇരുന്ന് നമസ്ക്കാരം യാത്രയിൽ അനുവാദം ഉണ്ടോ ?

Qu-Id: Q0336
Madhab: Shafii
Date: 01-01-1970
Question:
ട്രെയിൻ ബസ്, പ്ലൈൻ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ഇരുന്ന് നമസ്കരിക്കാമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ട്രെയിൻ പോലെ നിന്ന് നമസ്കരിക്കാൻ സൗകര്യമുള്ള വാഹനങ്ങളിൽ ഫർള് നമസ്കാരങ്ങൾഇരുന്ന് നമസ്കരിക്കാൻ അനുവാദമില്ല ഇനി ഫർള് നമസ്കരിക്കുന്നതിനിടെ ട്രെയിനിലെ ശക്തമായ കുലുക്കത്തിന്റെ പേരിൽ ട്രെയിനിന്റെ നിലത്തിരുന്ന് നമസ്കരിക്കുന്നതിൽ വിരോധമില്ല.

ബസ് പ്ലെയിൻ പോലെ നിന്ന് നമസ്കരിക്കാൻ അസൗകര്യമുള്ള വാഹനങ്ങളിൽ ഫർള് നമസ്കാരങ്ങൾ ഇരുന്ന് നമസ്കരിക്കുകയും പിന്നീട് മടക്കി നമസ്കരിക്കേണ്ടതുമാണ്.

NB: സുന്നത്ത് നമസ്കാരങ്ങൾ നിരുപാധികം ഇരുന്നു നമസ്കരിക്കാവുന്നതാണ്.

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari